Banner Ads

രഞ്ജിയിൽ കേരളത്തിന്റെ രണ്ടാം പോരാട്ടം ഇന്ന് മുതൽ, സഞ്ജു പോരാടും

ബംഗളൂരു: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ സെഞ്ച്വറി നേടി മിന്നും ഫോമില്‍ നില്‍ക്കുന്ന സഞ്ജു സാംസണ്‍ കേരള ടീമില്‍ തിരികെയെത്തി. ടീമിന്‍റെ ബാറ്റിങ് കരുത്ത് വര്‍ധിപ്പിക്കുന്നതാണ് താരത്തിന്‍റെ സാന്നിധ്യം.കരുത്തരായ കര്‍ണാടകയാണ് എതിരാളികള്‍. ആദ്യ മത്സരത്തില്‍ പഞ്ചാബിനെ വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് കേരളം. വിജയ തുടര്‍ച്ചയാണ് ടീം ലക്ഷ്യമിടുന്നത്.അതിഥി താരങ്ങളായ ആദിത്യ സാര്‍വതെ, വെറ്ററന്‍ താരം ജലജ് സക്‌സേന എന്നിവര്‍ കഴിഞ്ഞ മത്സരത്തില്‍ ബൗളിങില്‍ തിളങ്ങിയിരുന്നു.സച്ചിന്‍ ബേബിയുടെ നേതൃത്വത്തിലാണ് കേരളം കളിക്കുന്നത്. മായങ്ക് അഗര്‍വാളിന്റെ നേതൃത്വത്തിലാണ് കര്‍ണാടക ഇറങ്ങുന്നത്. ദേവ്ദത്ത് പടിക്കലടക്കമുള്ളവരും കര്‍ണാടക ടീമിലുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *