Banner Ads

വീട്ടുമുറ്റത്ത് നിന്ന ചന്ദനമരം ; മോഷ്ടാക്കൾ തടിയുമായി കടന്നു

കൊല്ലം: ചടയമംഗലത്ത് വീട്ടുമുറ്റത്ത് നിന്ന ചന്ദനമരം പൊടിപോലുമില്ലാതെ കടത്തി മോഷ്ട്ടാക്കൾ . തേവന്നൂർ പറമ്പിൽ മാധവക്കുറുപ്പിന്റെ വീടിന് മുന്നിൽ നിന്ന ചന്ദനമരമാണ് ഇന്ന് പുലർച്ചെ മോഷ്ടിച്ചത്. ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴേക്കും മോഷ്ടാക്കൾ തടിയുമായി നാടുകടന്നെന്ന് വീട്ടുകാർ. 30 വർഷത്തിലേറെ പഴക്കമുള്ള മരമാണ് മോഷ്ടിച്ചതെന്ന് ഗൃഹനാഥനായ മാധവക്കുറുപ്പ് വ്യക്തമാക്കി. മരം മുറിച്ച ശേഷം വീടിൻ്റെ പുറകുവശം വഴിയാണ് കടത്തിയതെന്നാണ് നിഗമനം. വീട്ടുകാർ ചടയമംഗലം പൊലീസിൽ പരാതി നൽകി.