Banner Ads

ഒന്നാം തിയതി തന്നെ ശമ്ബളം തന്നിരിക്കും; അത് സമരം ചെയ്താൽ കിട്ടുമെന്ന് ആരും വിചാരിക്കേണ്ടെന്നും മന്ത്രി കെ ബി ഗണേശ് കുമാർ

കൊച്ചി:ഒന്നാം തിയതി ശമ്ബളം തരുമെന്ന് പറഞ്ഞാൻ തന്നിരിക്കുമെന്നും അത് സമരം ചെയ്തു നേടി എന്ന നിലയിൽകിട്ടുമെന്ന് ആരും വിചാരിക്കേണ്ടെന്നും മന്ത്രി കെ ബി ഗണേശ് കുമാർ അറിയിച്ചു. പണിമുടക്കിന് വരണമെന്ന് പറഞ്ഞ് ചിലവർ വിളിക്കുമെന്നും പോകുന്നവർക്ക്ദുഃഖിക്കേണ്ടിവരുമെന്നും മന്ത്രി അറിയിച്ചു. ഒന്നാം തിയതി ശമ്ബളം കൊടുക്കമെന്ന നിലയിലേക്ക്സർക്കാർ വന്നിട്ടുണ്ട്.

അത് കെഎസ്ആർടിസിയിലെ മുഴുവൻ ജീവനക്കാർക്കും ബോധ്യമുള്ളപ്പോൾ, അതിന് വേണ്ടിയൊരു പണിമുടക്ക് സംഘടിപ്പിച്ച് നാളത്തെ വരുമാനം കുറച്ചു കൊണ്ട് കെഎസ്ആർടിസിയെ നശിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് ജീവനക്കാരോടുള്ള സ്നേഹമല്ല എന്നു മാത്രം പറയുകയാണ്. കബളിപ്പിക്കാൻ ശ്രമിച്ചാൽ അതിന് വഴങ്ങരുതെന്നും അദ്ദേഹം പറഞ്ഞു. സമരം ചെയ്താൽ ശമ്ബളം കിട്ടുമെന്ന് വിചാരിക്കണ്ട. സമരം നടത്തുന്നത് കെഎസ്ആർടിസിയോടുള്ള സ്നേഹം കൊണ്ടല്ല.

തകർക്കാനുള്ള ഗൂഢാലോചന മാത്രം. പണിമുടക്ക് സ്നേഹമല്ല.ഒന്നാം തീയതി ശമ്‌ബളം കിട്ടുന്നതിന് എത്ര ദിവസമായി പറയുന്നു. ഒന്നാം തീയതി ശമ്ബളം കൊടുക്കുമെന്ന് പറഞ്ഞത് കേട്ട് പോയിട്ടാണ് സമരത്തിന് നോട്ടീസ് നൽകിയത്. പണിമുടക്കിന് പറ്റിയ ആരോഗ്യമുണ്ടോ എന്ന് ജീവനക്കാർ ചിന്തിക്കണം. ടിഡിഎഫ് ചോദിച്ചത് സ്ഥലംമാറ്റം മാത്രമാണ്. ഒഴിവ് അനുസരിച്ച് മാത്രമേ സ്ഥലംമാറ്റം നൽകാനാകു. പറയുന്ന എല്ലാകാര്യങ്ങളും അനുസരിക്കാൻ സാധിക്കില്ല. പണി മുടക്കുന്നക്കെതിരെ കർശന നടപടി മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *