
തിരുവനന്തപുരം : തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് (ഒക്ടോബർ 17) വൈകിട്ട് 4 മണിക്ക് തുറക്കും. തന്ത്രി കണ്Oര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. നാളെ ( ഒക്ടോബർ 18) രാവിലെ അഞ്ചു മണി മുതൽ ഭക്തർക്ക് ദർശനത്തിനായി നട തുറക്കും. ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും നാളെ രാവിലെ സന്നിധാനത്ത് നടക്കും.
തുലാമാസ പൂജയുടെ അവസാന ദിവസമായ ഒക്ടോബർ 22-ന് രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമല ദർശനം നടത്തും. രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് 22-ന് ഭക്തർക്കുള്ള ദർശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. രാഷ്ട്രപതിയെ വരവേൽക്കാനുള്ള എല്ലാ ഒരുക്കങ്ങളും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഒക്ടോബർ 21-നാണ് ശ്രീചിത്തിര ആട്ടതിരുനാൾ.