Banner Ads

ശബരിമല തീർത്ഥാടനം: ദിവസ വേതന സേവനത്തിനുള്ള അഭിമുഖം ഒക്ടോബർ 7 മുതൽ 10 വരെ

തിരുവനന്തപുരം : വരാനിരിക്കുന്ന ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടന മഹോത്സവത്തോടനുബന്ധിച്ച് ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ സേവനമനുഷ്ഠിക്കാൻ അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കായുള്ള അഭിമുഖം തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടക്കും.

2025 ഒക്ടോബർ 7, 8, 9, 10 എന്നീ തീയതികളിലാണ് നടക്കുക. കൂടുതൽ വിശദാംശങ്ങൾക്കും അറിയിപ്പുകൾക്കുമായി ഉദ്യോഗാർത്ഥികൾ ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.travancoredevaswomboard.org സന്ദർശിക്കുക.