Banner Ads

ശബരിമല തീർത്ഥാടകൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവo ; കെഎസ് ഇ ബിക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കാൻ ആവശ്യപ്പെട്ട് , അയ്യപ്പ സേവാ സംഘം

പത്തനംതിട്ട :വടശ്ശേരിക്കര പാലത്തിന് സമീപം വൈദ്യതി പോസ്റ്റിൽ നിന്നും റോഡരുകിലേക്ക് വീണ് കിടന്നിരുന്ന വയറിൽ നിന്നുമാണ് തീർത്ഥാടകന് ഷോക്കേറ്റത്. മകരജ്യോതി ദർശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമ്ബോൾ വടശ്ശേരിക്കരയിൽ മൂത്രമൊഴിക്കാനായി വാഹനം നിർത്തിയ തമിഴ്‌നാട് കൃഷ്ണഗിരി സ്വദേശി നാഗരാജു രാജപ്പൻ (54) ആണ് അപകടത്തിൽപ്പെട്ട് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11ന് വടശ്ശേരിക്കര പാലത്തിനു സമീപമായിരുന്നു സംഭവം.ആശുപ്രതിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുഅതേസമയം കെഎസ്ഇബിയുടെ അനുമതിയില്ലാതെ ആരോ വൈദ്യുതി പോസ്റ്റിൽ നിന്നും വയർ വലിച്ചതാണെന്നും തീർത്ഥാടകൻ ഷോക്കേറ്റ് മരിച്ചതിന് കാരണം ഇതിൽ കെഎസ്ഇബിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കെഎസ് ഇ ബി അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *