തിരുവനന്തപുരം:18 ഓളം യാത്രക്കാരുമായി ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന മുരഹര എന്ന ബസിലാണ് അഗ്നി പടർന്നത്. യാത്രക്കാരെ രക്ഷപ്പെടുത്തി. പാറശാല തിരുപുറം ആർ സി പളളിക്ക് സമീപം എത്തിയപ്പോഴായിരുന്നു ബസിന് മുന്നിൽ നിന്നും തീ പടർന്നത്. ഡ്രൈവർ ഉടൻ ബസ് നിർത്തി യാത്രക്കാരെ പുറത്ത് ഇറക്കുന്നതിനിടെ തീ ആളിക്കത്തി നെയ്യാറ്റിൻകര നിന്നും പൂവാറിൽ നിന്നും രണ്ട് ഫയർ യൂണിറ്റ് എത്തി തീ കെടുത്തുകയായിരുന്നു. സംഭവത്തിൽ ഡ്രൈവർ ക്യാബിനും യാത്രക്കാരുടെ രണ്ട് ക്യാമ്ബിനും പൂർണമായും കത്തി. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.