Banner Ads

മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്ക് ആശ്വാസം: വ്യാപാരികൾക്കും കെട്ടിട ഉടമകൾക്കും 7.19 കോടി രൂപ അനുവദിച്ചു

കൽപ്പറ്റ : മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വ്യാപാര മേഖലയിൽ നാശനഷ്ടങ്ങൾ നേരിട്ട വ്യാപാരികൾക്കും വാണിജ്യ കെട്ടിട ഉടമകൾക്കും സഹായധനം അനുവദിച്ച് സർക്കാർ ഉത്തരവ്. 7,19,99,400 രൂപയുടെ നഷ്ടപരിഹാരമാണ് സർക്കാർ ഉത്തരവിട്ടത്.

സ്വന്തമായി കെട്ടിട നമ്പറുകളുള്ള 128 കടമുറികളുടെ ഉടമസ്ഥരായ 48 പേർക്ക് ധനസഹായം ലഭിക്കും. ലൈസൻസോടെ പ്രവർത്തിച്ചിരുന്ന 28 വാണിജ്യ സംരംഭകർക്ക് സഹായം കൈമാറും. തുക വൈകാതെ തന്നെ അർഹരായ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.