Banner Ads

നവീൻ ബാബുവിൻ്റെ കുടുംബത്തിന് ആശ്വാസം; മകൾ നിരഞ്ജനയ്ക്ക് സർക്കാർ നിയമനം

തിരുവനന്തപുരം: അന്തരിച്ച എഡിഎം നവീൻ ബാബുവിൻ്റെ മകൾ നിരഞ്ജന എൻ. നായർക്ക് സർക്കാർ ജോലി നൽകാൻ റവന്യൂ വകുപ്പ് ഉത്തരവിട്ടു. സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ഭക്ഷ്യസുരക്ഷാ വകുപ്പിലാണ് നിയമനം നൽകിയിരിക്കുന്നത്.ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് വൈകിട്ടോടെയാണ് പുറത്തിറങ്ങിയത്. നിയമനവുമായി ബന്ധപ്പെട്ട തുടർന്നുള്ള നടപടികൾ സ്വീകരിക്കാൻ ഭക്ഷ്യസുരക്ഷാ കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.