Banner Ads

ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം; പിഎസ്സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാൻ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം : സമരം ചെയ്ത ഉദ്യോഗാർത്ഥികൾക്ക് നൽകിയ വാഗ്ദാനം പാലിച്ച് സർക്കാർ. 18 അധ്യാപക തസ്തികകളുടെ പിഎസ്സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തസ്തികകളുടെ റാങ്ക് ലിസ്റ്റ് കാലാവധി 6 മാസത്തേക്കാണ് നീട്ടി നൽകുക. 2026 സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള കാലയളവിൽ കാലാവധി പൂർത്തിയാകുന്ന റാങ്ക് പട്ടികകൾക്കാണ് ഇളവ് ബാധകമാകുന്നത്.