
കോഴിക്കോട്:താമരശേരി ഷഹബാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു വിദ്യാർത്ഥി കൂടി അറസ്റ്റിറ്റിൽ . ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 6 . നേരത്തെ അറസ്റ്റിലായവരെ ജുവൈനൽ ജസ്റ്റിസ് ഹോമിലേക്ക് മാറ്റിയിരുന്നു. ഇന്നലെ ഇവർ പത്താംക്ലാസ് പരീക്ഷ എഴുതിയിരുന്നു.
ഇതിനെതിരെ വ്യാപകമായ പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ രംഗത്ത് വന്നിരുന്നു. ഷഹബാസിനെ മർദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് പൊലീസ് കണ്ടെത്തിയിട്ടുണ്ട് പ്രതികളുടെ വീട്ടിൽ ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് ആയുധം കണ്ടെത്തിയത്. തെളിവുകളായ ഫോണുകളും ലാപ് ടോപ്പും കണ്ടെത്തിയിട്ടുണ്ട്.