Banner Ads

റെക്കോർഡ് കുതിപ്പ്: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഒറ്റയടിക്ക് 2400 രൂപയുടെ വർധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വലിയ വർദ്ധനവ് ഉണ്ടായിരിക്കുന്നു. ഇന്ന് ഒറ്റ ദിവസംകൊണ്ട് ഒരു പവന് 2,400 രൂപ വർദ്ധിച്ച് 94,360 രൂപയായി. ഒരു ഗ്രാമിന് 300 രൂപ വർദ്ധിച്ച് 11,795 രൂപയിലെത്തി.

ഇന്നത്തെ വില പ്രകാരം, പണിക്കൂലി (ഏകദേശം അഞ്ചു ശതമാനം) കൂടി ചേരുമ്പോൾ ഒരു പവൻ സ്വർണ്ണം വാങ്ങാൻ ഒരു ലക്ഷം രൂപയിലധികം മുടക്കേണ്ടി വരും. വരും ദിവസങ്ങളിലും സ്വർണ്ണവില വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.