
കോഴിക്കോട്: ആരോഗ്യനില മോശമായതിനെ തുടർന്ന് പ്രശസ്ത റാപ്പറെ ആശുപത്രിയിലേക്ക് മാറ്റി.വേടനെ തീവ്രപരിചണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.അനാരോഗ്യത്തെ തുടർന്ന് നവംബർ 28ന് ദോഹയിൽ നടക്കാനിരുന്ന പരിപാടി മാറ്റിവച്ചു. ഡിസംബർ 12നേക്കാണ് നിലവിൽ പരിപാടി മാറ്റിവച്ചിരിക്കുന്നത്. ആരോഗ്യ സ്ഥിതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.