Banner Ads

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി; മണ്ണിടിച്ചിൽ ആശങ്കയിൽ, ജനങ്ങൾ ദുരിതത്തിൽ

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നതിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ ജനജീവിതം ദുസ്സഹമായി. ഒഡീഷയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് അയ്യായിരത്തിലധികം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. മുപ്പതിനായിരത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചതായാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്.

ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 170 ആയി ഉയർന്നു. സംസ്ഥാനത്തെ നാല് ജില്ലകളിൽ മണ്ണിടിച്ചിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മധ്യപ്രദേശിലെ വിദിശയിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ നൂറിലധികം ആളുകളെ എസ്.ഡി.ആർ.എഫ് (SDRF) രക്ഷപ്പെടുത്തി.

ജമ്മു കശ്മീരിൽ ചനാബ് നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നിരവധിപേരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. മോശം കാലാവസ്ഥ കാരണം അമർനാഥ് തീർത്ഥയാത്ര താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കനത്ത മഴയെ തുടർന്ന് നിരവധി പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. രാജസ്ഥാൻ, മധ്യപ്രദേശ്, ഹരിയാന, ഡൽഹി എന്നിവിടങ്ങളിലും മഴ മുന്നറിയിപ്പ് തുടരുന്നു