
ദില്ലി: കേരളത്തിലെ മുഖ്യമന്ത്രി പദവി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായി രാഹുൽ ഗാന്ധിയുടെ വസതിയിൽ അതീവ പ്രാധാന്യമുള്ള ചർച്ചകൾ പുരോഗമിക്കുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ രാഹുൽ ഗാന്ധി വസതിയിലേക്ക് വിളിപ്പിക്കുകയായിരുന്നു. എന്നാൽ ചർച്ചയുടെ അജണ്ട സംബന്ധിച്ച് ഔദ്യോഗിക വ്യക്തത വന്നിട്ടില്ല.
അതേസമയം, നിരീക്ഷകരായ ദീപാ ദാസ് മുൻഷിയും മുകുൾ വാസ്നിക്കും കേരളത്തിലേക്ക് തിരിക്കാനായി ദില്ലിയിൽ തന്നെ തുടരുകയാണ്. ഇവർക്കൊപ്പം കെ.സി. വേണുഗോപാലും ചാർട്ടേഡ് വിമാനത്തിൽ കേരളത്തിലേക്ക് എത്തിയേക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് നിശ്ചയിച്ചിട്ടുള്ള നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ തീരുമാനം പുറത്തുവരും