Banner Ads

സംസ്ഥാനത്ത് ഭീഷണിയായി എലിപ്പനി ; രണ്ടുമാസത്തിനിടെ സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിച്ചത് നിരവധി പേർ.

തിരുവനന്തപുരം: എലിപ്പനി ഭീതിയിൽ നാട് രണ്ടുമാസത്തിനിടെ സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിച്ചത് 37 പേർ.ഇതിൽ 17 പേരുടെ മരണകാരണം ആരോഗ്യവകുപ്പ് അന്തിമമായി സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ രണ്ടുവർഷമായി സംസ്ഥാനത്ത് എലിപ്പനി മരണനിരക്ക്ഉയരുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകളിൽ പറയുന്നത്. കഴിഞ്ഞദിവസംവരെ 536 പേർക്ക് എലിപ്പനി ബാധിച്ചിട്ടുണ്ട് എലിനശീകരണം അടക്കമുള്ള ശുചീകരണപ്രവർത്തനങ്ങൾ തദ്ദേശസ്ഥാപനങ്ങളിൽ നടക്കാത്തതാണ് രോഗം പടരാൻ കാരണമായി പറയുന്നത്.

രോഗനിർണയവും ചികിത്സയും വൈകുന്നതാണ് രോഗാവസ്ഥ ഗുരുതരമാക്കുന്നത്. ലെപ്റ്റോസ്പൈറ വിഭാഗത്തിലെ ബാക്ടീരിയയാണ് രോഗംപരത്തുന്നത്. എലി, അണ്ണാൻ, പൂച്ച, പട്ടി, മുയൽ, കന്നുകാലികൾ തുടങ്ങിയവയുടെ വിസർജ്യങ്ങൾ കലർന്ന ജലവുമായി സമ്‌ബർക്കമുണ്ടാകുന്നതും രോഗാണുകലർന്ന ആഹാരവും വെള്ളവും ഉപയോഗിക്കുന്നതും എലിപ്പനിക്കു കാരണമാകും.കെട്ടിക്കിടക്കുന്ന മഴവെള്ളത്തിൽ ഇറങ്ങുകയോ കളിക്കുകയോ കുളിക്കുകയോ ചെയ്യരുതെന്നും അത്തരം വെള്ളത്തിൽ കൈകാലുകളും മുഖവും കഴുകരുതെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. രണ്ടുമാസത്തിനിടെ ഡെങ്കിപ്പനി ബാധിച്ച് നാലുപേരും പനിബാധിച്ച് അഞ്ചുപേരും സംസ്ഥാനത്ത് മരിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *