ന്യൂഡല്‍ഹി: പാരസെറ്റാമോള്‍ ഉള്‍പ്പടെ 53 മരുന്നുകള്‍ ഇന്ത്യയില്‍ ഗുണനിലവാര പരിശോധനയില്‍ വൻ പരാജയം
ഇന്ത്യന്‍ റെഗുലേറ്റര്‍ നടത്തിയ പരിശോധനയിലാണ് ഇവയെല്ലാം പരാജയപ്പെട്ടത്.കാല്‍സ്യം, വിറ്റാമിന്‍ ഡി-3 മരുന്നുകള്‍, ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും പ്രമേഹത്തിനുള്ള മരുന്നുകള്‍ എന്നിവയെല്ലാമാണ് പരാജയപ്പെട്ടത്. പാന്‍-ഡി, വിറ്റാമിന്‍ ബി കോംപ്ലെക്സ്, വിറ്റാമിന്‍ സി സോഫ്റ്റ്ജെല്‍സ്, വിറ്റാമിന്‍ സി, ഡി 3 ടാബ്ലെറ്റ് എന്നിവയെല്ലാം ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ട മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
53 മരുന്നുകളാണ് ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടത്. പാരസെറ്റാമോള്‍, ഐ.പി 500 എം.ജി,അല്‍കെം ലബോറട്ടറി, ഹിന്ദുസ്ഥാന്‍ ആന്റി ബയോട്ടിക്സ്, ഹെട്രോ ഡ്രഗ്സ്, കര്‍ണാടക ആന്റിബയോട്ടിക്സ്, പ്യുര്‍ ആന്റ് ക്യുര്‍ ഹെല്‍ത്ത് കെയര്‍, മെഗ് ലൈഫ്സയന്‍സ് എന്നി കമ്ബനികളുടെ മരുന്നുകളാണ് ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടത്.അതേസമയം, റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ മരുന്ന് കമ്ബനികള്‍ തയ്യാറായിട്ടില്ല