
തിരുവനന്തപുരം: സംസ്ഥാനത്തെ പി.എസ്.സി (PSC) പരീക്ഷാ തട്ടിപ്പ് കേസിൽ മുൻ ഉദ്യോഗസ്ഥനായ പി. സതീഷ് അറസ്റ്റിൽ. സംസ്ഥാന ആസൂത്രണ ബോർഡ് നിയമനവുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പ കേസിലാണ് ക്രൈംബ്രാഞ്ച് സംഘം ഇയാളെ കോഴിക്കോട്ടുനിന്ന് കസ്റ്റഡിയിലെടുത്തത്.വർഷങ്ങളോളം പി.എസ്.സിയിലെ പരീക്ഷാ വിഭാഗം ചുമതല വഹിച്ചിരുന്ന സതീഷിനെ കഴിഞ്ഞ ദിവസമാണ് കേസിൽ പ്രതി ചേർത്തത്. തട്ടിപ്പ് നടന്ന വിവാദ പരീക്ഷയുടെ മൂല്യനിർണ്ണയ ചുമതല പൂർണ്ണമായും ഇയാൾക്കായിരുന്നു.
കഴിഞ്ഞ വർഷമാണ് സതീഷ് സർവീസിൽ നിന്ന് വിരമിച്ചത്.ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ക്രൈംബ്രാഞ്ച് പ്രത്യേക സംഘമാണ് കോഴിക്കോട്ടുനിന്ന് വലയിലാക്കിയത്.ആസൂത്രണ ബോർഡ് നിയമനത്തിനായുള്ള വിവാദ പരീക്ഷയുടെ മൂല്യനിർണ്ണയത്തിന് നേതൃത്വം നൽകിയത് സതീഷായിരുന്നു.മുൻ ഉദ്യോഗസ്ഥന്റെ അറസ്റ്റോടെ പരീക്ഷാ തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ച കൂടുതൽ ഉന്നതർക്ക് പങ്ക് ലഭിച്ചിട്ടുണ്ടോ എന്ന് ക്രൈംബ്രാഞ്ച് പരിശോധിച്ച് വരികയാണ്.
കേസുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന.