മൂവാറ്റുപുഴ: യഥാർഥ ചന്ദ്രയാൻ പേടകത്തിന്റെ അതേ വലുപ്പത്തിലാണ് പേടകം നിർമിച്ചിരിക്കുന്നത്. 500 കിലോ ഭാരം വരുന്നതാണ് പേടകം ആദ്യമായിട്ടാണ് ഒരു കോളജിൽ ഇത്തരത്തിലുള്ള ഒരു തത്സമയ പുനഃസ്ഥാപിക്കും നടക്കുന്നത്.വിദ്യാർഥികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതോടൊപ്പം രാജ്യത്തിന്റെ ശാസ്ത്ര പുരോഗതി പൊതുസമൂഹത്തിൽ എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പ്രദർശനം ഒരുക്കുന്നത്.
ജനുവരി മൂന്നിന് കോളജിലാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്.പ്രദർശനത്തിൽ സമീപ പ്രദേശങ്ങളിലെ വിവിധ സ്കൂളുകളിലെ ആയിരത്തോളം വിദ്യാർഥികൾ പങ്കെടുക്കും 2023 ജൂലൈയിലാണ് ചന്ദ്രൻ്റെ ഉപരിതലത്തിൽ വിജയകരമായി ചന്ദ്രയാൻ 3 പേടകം ഇറക്കാൻ ഇന്ത്യക്ക് സാധിച്ചത്. ചന്ദ്രൻ്റെ ഉപരിതലത്തിലെ വിവിധ മൂലകങ്ങളുടെ സാന്നിധ്യം ഉപരിതല ഊഷ്മാവ് തുടങ്ങിയവയുടെ പഠനങ്ങളിൽ നിർണായക പങ്ക് ചന്ദ്രയാൻ 3 വഹിച്ചിട്ടുണ്ട്.