
തിരുവനന്തപുരം: തുവരപ്പരിപ്പ്, മുളക്, കടല, ഉഴുന്ന്, വൻപയർ എന്നീ അഞ്ച് സബ്ലിഡി ഇനങ്ങളുടെ വിലയാണ് കുറച്ചത്.നാല് മുതൽ പത്ത് രൂപ വരെയാകും ഓരോ ഇനങ്ങൾക്കും കുറയുക. പ്രതിമാസം 35 ലക്ഷത്തിലധികം ആളുകൾ ആശ്രയിക്കുന്ന സ്ഥാപനമെന്ന നിലക്ക് വില കുറവ് ഉപഭോക്താക്കൾക്ക് ആശ്വാസമാകും.തുവര പരിപ്പിന്റെ വില 115 രൂപയിൽ നിന്ന് 105 ആയും, ഉഴുന്നിന്റെ വില 95 രൂപയിൽ നിന്നും 90 ആയും. വൻകടലയുടെ വില 69 രൂപയിൽ നിന്നും 65 രൂപയായും, വൻപയറിന്റെ വില 79 രൂപയിൽ നിന്നും 75 രൂപയായും, മുളക് 500 ഗ്രാമിന് 68.25 രൂപയിൽ നിന്നും 67.75 രൂപയായും ആണ് കുറച്ചിരിക്കുന്നത്.