Banner Ads

പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഇന്ന് തലശ്ശേരി കോടതിയില്‍

കണ്ണൂര്‍ എഡിഎം നവീന്‍ ബാബു ആത്മഹത്യയിൽ കേസ് പ്രതിദിവ്യക്കെതിരാണ് പൊലീസ് റിപ്പോര്‍ട്ടെന്നാണ് വിവരം. യാത്രയയപ്പ് യോഗത്തിന്റെ വിവരങ്ങള്‍ തേടി ആസൂത്രിതമായി എഡിഎമ്മിനെ ആക്ഷേപിക്കാന്‍ ലക്ഷ്യമിട്ട് ദിവ്യ എത്തിയെന്നാണ് മൊഴികളുടെ അടിസ്ഥാനത്തില്‍ പൊലീസ് കണ്ടെത്തലെന്നാണ് സൂചന.പൊലീസ് റിപ്പോര്‍ട്ട് എതിരായാല്‍ ജില്ലാ കമ്മിറ്റി അംഗമായ ദിവ്യയെ തരംതാഴ്ത്തിയേക്കും.പ്രേരണ കുറ്റം ശരിവെക്കുന്ന സാക്ഷിമൊഴികളാണ് പൊലീസിന് കിട്ടിയതെന്നാണ് റിപ്പോര്‍ട്ട്.യാത്രയയപ്പ് യോഗത്തിന്റെ ദൃശ്യങ്ങളും നിര്‍ണായക തെളിവാകും. നവീന്റെ കുടുംബവും ഹര്‍ജിയില്‍ കക്ഷി ചേരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *