കോഴിക്കോട്: വ്യാജ വാർത്തകള്‍ പ്രചരിപ്പിക്കുന്നവർക്ക് താക്കിത് നൽകി സി.പി.എം നേതാവും കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്‍റുമായ പി.പി ദിവ്യ.തന്നെയും കുടുംബത്തെയും മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലൂടെയും അപമാനിക്കുന്നതിനായി വസ്തുതാവിരുദ്ധമായ വ്യാജവാർത്തകള്‍ കെട്ടിച്ചമച്ചവർക്കും പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് ദിവ്യ ഫേസ്ബുക്കില്‍ കുറിച്ചത്.എ.ഡി.എം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പി.പി ദിവ്യക്ക് കഴിഞ്ഞ ദിവസമാണ് കോടതി ജാമ്യം അനുവദിച്ചത്.