
കണ്ണൂര്‍: നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തന്റെ മൊഴിയും ഇന്ന് രേഖപ്പെടുത്തും.ദിവ്യയെ പ്രതി ചേർത്ത് ഇന്നലെ കോടതിയില്‍ കണ്ണൂർ ടൗണ്‍ പൊലീസ് റിപ്പോർട്ട് നല്‍കിയിരുന്നു.തുടർന്ന് അതേസമയം ഇന്നലെ രാത്രി ദിവ്യയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് സിപിഎം ഒഴിവാക്കിയിരുന്നു.കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അടക്കം ദിവ്യയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്.ദിവ്യയെ പോലീസ് ഇന്ന് ചോദ്യംചെയ്യും എന്ന വാർത്ത നേരത്തെ വന്നിരുന്നു ഇതിന് പിന്നാലെയാണ് ദിവ്യയുടെ ഹൈകോടതിയിലേക്കുള്ള ഈ നീക്കം.