Banner Ads

മുള്ളൻപന്നി ആക്രമണo ; പ്ലസ് വൺ വിദ്യാർത്ഥിക്ക് പരിക്ക്

കണ്ണൂർ: മുള്ളൻപന്നി ആക്രമിച്ച് കണ്ണൂരില്‍ പ്ലസ് വൺ വിദ്യാർത്ഥിക്ക് പരിക്കേറ്റു. കണ്ണൂർ കൂത്തുപറമ്പിലാണ് സംഭവം. കണ്ടേരി സ്വദേശി മുഹമ്മദ് ശാദിലിനാണ് പരിക്ക് പറ്റിയത്. രാവിലെ പിതാവിനൊപ്പം പള്ളിയിൽ പോകുമ്പോളായിരുന്നു മുള്ളൻപന്നി ആക്രമണം ഉണ്ടായത്. കൈപ്പത്തിയിൽ തറച്ചുകയറിയ മുള്ള് മറുഭാഗത്ത് എത്തിയ നിലയിലാണ് ഉള്ളത്. ശാദിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *