
കോട്ടയം: മുസ്ലിങ്ങൾക്കെതിരെ വർഗീയ വിദ്വേഷ പരാമർശങ്ങൾ നടത്തിയ പി സി ജോർജിനെ അറസ്റ്റ് ചെയ്യാൻ പോലിസ് വീട്ടിൽ, ഹൈക്കോടതി മുൻകൂർ ജാമ്യഹരജി തള്ളിയതിനാൽ ജോർജ് ഇന്ന് പോലിസിന് മുന്നിൽ കീഴടങ്ങിയേക്കുമെന്നാണ് സൂചന ജോർജിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി നേതാക്കളും പ്രവർത്തകരും പി സി യുടെ വീട്ടിലുണ്ട്. പോലിസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് ബിജെപി നേതാക്കൾ പ്രഖ്യാപിച്ചെങ്കിലും പോലിസുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം പിൻവാങ്ങി.
ഹൈക്കോടതി ജാമ്യഹരജി തള്ളിയതിനെ തുടർന്ന് ജോർജിനെ അറസ്റ്റ് ചെയ്യാൻ പോലിസ് നീക്കം തുടങ്ങിയിരുന്നു. ഇതോടെ ചോദ്യം ചെയ്യലിന് ഹാജരാവാൻ രണ്ടുദിവസം സാവകാശം തേടിയിരുന്നു. സംഘപരിവാര ചാനലായ ജനംടിവിയിൽ ജനുവരി അഞ്ചിന് നടന്ന ചർച്ചയിലാണ് പി സി ജോർജ് മുസ്‌ലിംകൾക്കെതിരെ വർഗീയപരാമർശങ്ങൾ നടത്തിയത്. തുടർന്ന് യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി നൽകിയ പരാതിയിലാണ് പോലിസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും ജോർജിന്റെ മുൻകൂർ വീട്ടിലില്ലെന്നാണ് വിവരം.