Banner Ads

റോഡ് പുനർനിർമ്മാണ പ്രവർത്തിക്കിടെ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു.

ഇന്ന് രാവിലെയാണ് പേര്യ ചുരം റോഡില്‍ മണ്ണിടിഞ്ഞ് അപകടമുണ്ടായത്. ഏറെ നാളായി പേര്യ ചുരം റോഡില്‍ പുനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട്.നിടുംപൊയില്‍ മാനന്തവാടി പേര്യ ചുരം റോഡില്‍ ചന്ദനത്തോട് സ്വദേശി പീറ്റർ ചെറുവത്ത് (62) ആണ് മരിച്ചത്.

നിലവിലുള്ള റോഡിലെ മണ്ണ് ഉള്‍പ്പെടെ നീക്കം ചെയ്ത് വലിയ രീതിയിലുള്ള നിര്‍മാണ പ്രവര്‍ത്തനമാണ് നടക്കുന്നത് അതിനിടെയാണ് അപകടം ഉണ്ടായത് .മട്ടന്നൂർ സ്വദേശി മനോജ്, കണിച്ചാർ സ്വദേശി ബിനു എന്നിവർക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചുരത്തിലെ പലയിടത്തും സോയില്‍ പൈപ്പിങ് ഉണ്ടായതിനെ തുടര്‍ന്നാണ് പുനര്‍ നിര്‍മാണം. പേര്യ ചുരം റോഡ് അടച്ചതിനെ തുടര്‍ന്ന് നിലവില്‍ കണ്ണൂര്‍ ഭാഗത്തുനിന്നും വയനാട്ടിലേക്ക് കൊട്ടിയൂര്‍ പാല്‍ചുരം വഴി വാഹനങ്ങള്‍ കടന്നു പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *