പാലക്കാട്: അമൃത് പദ്ധതിയില്‍ 220 കോടി രൂപ ലഭിക്കുകയും നഗരത്തെ ബാധിച്ചിരുന്ന വെള്ളക്കെട്ട് അടക്കമുള്ള പ്രശ്നത്തിന് പരിഹാരവും 99 ശതമാനം വീടുകളിലും കുടിവെള്ളം എത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് നേട്ടം. ശുദ്ധജല വിതരണം,ആരോഗ്യം,മാലിന്യസംസ്കരണം എന്നിവയില്‍ പാലക്കാട് നഗരസഭ സംസ്ഥാനത്തിനുതന്നെ മാതൃകയാണെന്ന് ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്,വൈ.ചെയര്മാന് അഡ്വ.ഇ. കൃഷ്ണദാസ്, ആരോഗ്യസ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് പി. സ്മിതേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ 9 വര്‍ഷത്തിനിടെ കോടിക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഭരണസമിതി നടപ്പാക്കിയത്.സംസ്ഥാനത്ത് ആദ്യമായി മലിനജല സംസ്കരണ പ്ലാന്റ് നടപ്പിലാക്കിയതും പാലക്കാടാണ്. ജിബി റോഡില്‍ യന്ത്രപ്പടി സംവിധാനം പൊതുസ്ഥലത്ത് കൊണ്ടുവന്നതും രണ്ടാമതായി പാലക്കാട്ടാണ്.30 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിലുണ്ടായിട്ടുള്ളതിനേക്കാള് കൂടുതല്‍ വികസനം 9 വര്‍ഷത്തെ ബിജെപി ഭരത്തിന്കീഴില് ഉണ്ടായി.
കുടിവെള്ള പ്രശ്നം പരിഹരിക്കാനായി മാത്രം 140 കോടി രൂപയാണ് ചെലവഴിച്ചത്.35 വര്‍ഷത്തിനുശേഷം നഗരസഭയ്ക്ക് മാസ്റ്റര്‍ പ്ലാന്‍ കൊണ്ടുവന്നതും നഗരസഭയുടെ നേട്ടമാണ്. അമൃത്ണ പദ്ധതി വിനിയോഗത്തില്‍ നഗരസഭ രണ്ടാം സ്ഥാനത്താണ്. പ്രധാനമന്ത്രി സ്വാംനിധി പദ്ധതിയില്‍ 850 പേര്‍ക്ക് 8 കോടിയുടെ വായ്പ ഇതിനകം അനുവദിച്ചു. സംസ്ഥാനത്ത് ഏറ്റവും വേഗത്തില്‍ ഫയലുകള്‍ കൈകാര്യം ചെയ്യുന്നത് പാലക്കാടാണ്.