Banner Ads

പാലക്കാട് കള്ളപ്പണം ; ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു

പാലക്കാട്: പാലക്കാട് ഫീൽഡ് പരിശോധനയും കോൺഗ്രസ് നേതാക്കൾക്കെതിരായ കള്ളപ്പണ ആരോപണവും സംബന്ധിച്ച് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. കലക്ടറോട് പ്രാഥമിക റിപ്പോർട്ട് തേടിയത് കോണ്‍ഗ്രസിന്റെ വനിത നേതാക്കളുടെ ഹോട്ടല്‍ മുറികളിൽ ഉൾപ്പെടെ നടന്ന പരിശോധനയെ കുറിച്ചും, എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ചുമാണ്. കമീഷന്റെ തുടർ നടപടി റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും.

കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടല്‍ മുറിയില്‍ പൊലീസ് അർധരാത്രി നടത്തിയ പരിശോധന സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിരുന്നു. പ്രതിപക്ഷ നേതാവ് ആരോപിച്ചത് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനെയും ഉദ്യോഗസ്ഥരെയും നോക്കുകുത്തികളാക്കി സി.പി.എം പൊലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്നാണ്.

കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ പൊലീസ് പരിശോധന നടത്തിയത് ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ്. പരിശോധനയില്‍ ഒന്നും തന്നെ കണ്ടെത്താനായില്ലെങ്കിലും വലിയൊരു രാഷ്ട്രീയ വിവാദത്തിനാണ് അത് വഴിവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *