Banner Ads

വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, പി വി അൻവറിന്റെ വീടിന്റെ മുന്നിൽ ഫ്ളക്സ് വെച്ച് സി പി എം പ്രവർത്തകർ

മലപ്പുറം: വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, പി വി അൻവറിന്റെ വീടിന്റെ മുന്നിൽ ഫ്ളക്സ് വെച്ച സി പി എം പ്രവർത്തകർ, പിവി അൻവറിന്റെ നിലമ്പൂരിലെ വീടിന് മുന്നിലാണ് സിപിഎം ഒതായി ബ്രാഞ്ചിന്‍റെ പേരിൽ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചത്.മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി രം​ഗത്തെത്തിയതിനെ തുടർന്നാണ്.വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാര്‍ട്ടി വെറെയാണ് എന്നാണ് ഫ്ലക്സ് ബോര്‍ഡിൽ എഴുതിയിട്ടുള്ളത്.അതേസമയം, പിവി അൻവറിനെ പിന്തുണച്ച് മലപ്പുറം ടൗണിലും ഫ്ലക്സ് ബോര്‍ഡ് ഉയര്‍ന്നിട്ടുണ്ട്. എന്നാൽ മലപ്പുറം തുവ്വൂരിൽ പിവി അൻവര്‍ എംഎല്‍എക്ക് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ടും ഫ്ലക്സ് ബോര്‍ഡ്. ലീഡര്‍ കെ കരുണാകരൻ ഫൗണ്ടേഷന്റെ സംസ്ഥാന കമ്മിറ്റിയുടെ പേരിലാണ് ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *