Banner Ads

നിരക്കുവർധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഓൺലൈൻ ടാക്സി ഡ്രൈവർമാർ 21 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

കൊച്ചി: യാത്രാനിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി സംസ്ഥാനത്തെ ഓൺലൈൻ ടാക്സി ഡ്രൈവർമാർ ഈ മാസം 21 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. ഊബർ, ഓല, റാപിഡോ, സർക്കാർ സംരംഭമായ കേരള സവാരി തുടങ്ങിയ പ്രമുഖ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡ്രൈവർമാരാണ് സംയുക്തമായി പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.നിരക്ക് പരിഷ്കരണം നിലവിലെ കമ്മീഷൻ നിരക്കുകൾ കുറച്ച് ഡ്രൈവർമാർക്ക് ലാഭകരമായ രീതിയിൽ നിരക്കുകൾ പുതുക്കുക.

ക്ഷേമപദ്ധതികൾ ഡ്രൈവർമാരുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്ന ക്ഷേമപദ്ധതികൾ നടപ്പിലാക്കുക.ബൈക്ക് ടാക്സി നിയന്ത്രണം നിയമവിരുദ്ധമായി സർവീസ് നടത്തുന്ന ബൈക്ക് ടാക്സികൾ പൂർണ്ണമായും നിർലാക്കുക.വർധിച്ചുവരുന്ന ഇന്ധനവിലയും കമ്പനികളുടെ അമിത കമ്മീഷനും കാരണം ജീവിക്കാൻ വഴിയില്ലാത്ത സാഹചര്യമാണെന്ന് ഓൾ കേരള ഓൺലൈൻ ഡ്രൈവേഴ്‌സ് യൂണിയൻ നേതാക്കൾ ആരോപിക്കുന്നു.

“ഒരു ട്രിപ്പിൽ നിന്ന് 1000 രൂപ വരുമാനം ലഭിച്ചാൽ അതിൽ 500 രൂപയും കമ്പനികൾ കമ്മീഷനായി പിടിച്ചെടുക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇന്ധനവില കുതിച്ചുയർന്നതോടെ ടാക്സി സർവീസ് വൻ നഷ്ടത്തിലാണ്. ഇതിനിടയിൽ കമ്പനികൾ കമ്മീഷൻ തുക ഇരട്ടിയാക്കുക കൂടി ചെയ്തതോടെ ഡ്രൈവർമാരുടെ ജീവിതം പ്രതിസന്ധിയിലായി.” – യൂണിയൻ നേതാക്കൾ
ന്യായമായ നിരക്ക് പരിഷ്കരണമുണ്ടാകുന്നത് വരെ സമരം തുടരുമെന്നാണ് ഡ്രൈവർമാരുടെ സംഘടനകൾ വ്യക്തമാക്കിയിട്ടുള്ളത്.