ദില്ലി :ശ്രീനഗർ: രാജ്യം നടുങ്ങിയ പഹൽഗാം ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒരു വർഷം തികയുന്നു. 2025 ഏപ്രില്‍ 22-നായിരുന്നു വിനോദസഞ്ചാരികളും പ്രദേശവാസികളും ഉൾപ്പെടെ 26 നിരപരാധികളുടെ ജീവൻ കവർന്ന ആ കറുത്ത ദിനം. ഭീകരതയുടെ ആ നടുക്കുന്ന ഓർമ്മകൾക്കിടയിലും കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെ പഹൽഗാം വീണ്ടും സഞ്ചാരികളെ വരവേൽക്കുകയാണ്.
കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനെത്തിയ സഞ്ചാരികൾക്കും ഉപജീവനത്തിനായി അവിടെയുണ്ടായിരുന്ന പ്രദേശവാസികൾക്കും നേരെ ലഷ്‌കറെ തൊയ്ബ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ബൈസരണ്‍വാലി പുല്‍മേടുകളെ രക്തരൂഷിതമാക്കിയ ഈ ആക്രമണത്തിന് ‘ഓപ്പറേഷൻ സിന്ദൂറിലൂടെ’ ഇന്ത്യൻ സൈന്യം ശക്തമായ മറുപടി നൽകിയെങ്കിലും ആ ദുരന്തത്തിന്റെ ആഘാതം ഇന്നും വിട്ടുമാറിയിട്ടില്ല.

സുരക്ഷാ ഉറപ്പാക്കുന്നതിനും നുഴഞ്ഞുകയറ്റം തടയുന്നതിനുമായി കച്ചവടക്കാർ, ടാക്സി ഡ്രൈവർമാർ, കുതിരസവാരിക്കാർ എന്നിവർക്ക് ക്യുആർ കോഡ് അധിഷ്ഠിത തിരിച്ചറിയൽ കാർഡുകൾ നിർബന്ധമാക്കി. സഞ്ചാരികൾക്ക് ഇത് സ്കാൻ ചെയ്ത് വ്യക്തിവിവരങ്ങൾ ഉറപ്പുവരുത്താം.ബൈസരണ്‍വാലിയിലെ ഓരോ പോയിന്റുകളിലും സൈനിക ചെക് പോസ്റ്റുകളും വിശദമായ പരിശോധനകളും ഏർപ്പെടുത്തിയിട്ടുണ്ട്.
ഭീതി വിട്ടുമാറുന്നതോടെ വിനോദസഞ്ചാരികൾ മെല്ലെ പഹൽഗാമിലേക്ക് മടങ്ങിയെത്തുന്നുണ്ട്. കത്ര-ശ്രീനഗർ വന്ദേഭാരത് ട്രെയിൻ സർവീസും അമർനാഥിലേക്കുള്ള പുതിയ യാത്രാമാർഗ്ഗവും കശ്മീരിലെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകുന്നു. ഭീകരതയുടെ കറപുരണ്ട ഓർമ്മകളെ അതിജീവിച്ച് സാധാരണ നിലയിലേക്ക് മടങ്ങാനുള്ള ശ്രമത്തിലാണ് പഹൽഗാം.