ശ്രീനഗർ: അതിർത്തിരേഖയിലെ പാക് വെടിവെപ്പിൽ ഒരു ജവാന് കൂടി വീരമൃത്യു വരിച്ചു. ആന്ധ്ര സ്വദേശി മുരളിനായ്ക്ക്നാണ് വീരമൃത്യു.ജമ്മു കശ്മീർ അതിർത്തിയിലെ പാക് വെടിവെയ്യിൽ ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു. ന്യൂഡൽഹിയിലെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്യാൻ സൈന്യം ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല . 27 കാരനായ മുരളിനായ്ക് ആന്ധ്ര സത്യനായ ജില്ലയിലെ കർഷക കുടുംബാംഗമാണ്. അവിവാഹിതനാണ്.കഴിഞ്ഞ ദിവസം ഷെല്ലാക്രമണത്തിൽ മറ്റൊരു ജവാനും വീരമൃത്യുവരിച്ചിരുന്നു.