Banner Ads

റോഡ് പുനർനിർമ്മാണ പ്രവർത്തിക്കിടെ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു

നിടുംപൊയില്‍ : റോഡ് പുനർനിർമ്മാണ പ്രവർത്തിക്കിടെ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. നിടുംപൊയില്‍ മാനന്തവാടി പേര്യ ചുരം റോഡിലാണ് സംഭവം. ചന്ദനത്തോട് സ്വദേശി പീറ്റർ ചെറുവത്ത് (62) ആണ് മരിച്ചത്. മട്ടന്നൂർ സ്വദേശി മനോജ്, കണിച്ചാർ സ്വദേശി ബിനു തുടങ്ങിയവർക്കും പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പേര്യ ചുരം റോഡില്‍ മണ്ണിടിഞ്ഞ് അപകടമുണ്ടാകുന്നത് ഇന്ന് രാവിലെയാണ്. ഏറെ നാളുകളായി പേര്യ ചുരം റോഡില്‍ പുനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട് തന്നെ. നിലവിലുള്ള റോഡിലെ മണ്ണ് അടക്കം നീക്കം ചെയ്ത് വലിയ രീതിയിലുള്ള നിര്‍മാണ പ്രവര്‍ത്തനമാണ് നടക്കുന്നത്.

ചുരത്തിലെ പലയിടത്തും സോയില്‍ പൈപ്പിങ് ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് പുനര്‍ നിര്‍മാണം. പേര്യ ചുരം റോഡ് അടച്ചതിന് ശേഷം നിലവില്‍ കണ്ണൂര്‍ ഭാഗത്തുനിന്നും വയനാട്ടിലേക്ക് കൊട്ടിയൂര്‍ പാല്‍ചുരം വഴിയാണ് വാഹനങ്ങള്‍ പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *