Banner Ads

ഓയിൽ മില്ലിനു തീപിടിച്ച് ;വൻ നാശനഷ്ട്ടം

തളിപ്പറമ്ബ്: തളിപ്പറമ്‌ബ് നഗരത്തിൽ ഓയിൽ മില്ലിനു തീപിടിച്ച് വൻ അപകടം .മെയിൻ റോഡിൽ പ്രവർത്തിക്കുന്ന മുതുകൂട ഓയിൽ മില്ലിനാണ് തീപിടിച്ചത്.ബുധനാഴ്ച്ചപുലർച്ചെ രണ്ടോടെ ആരംഭിച്ച തീപിടിത്തം പുലർച്ചെ വരെ പൂർണമായി അണക്കാൻ സാധിച്ചിട്ടില്ല.

തളിപ്പറമ്ബ് അഗ്നിശമനസേനയും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നോംഗങ്ങളുമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കെട്ടിടത്തിന്റെ മുകൾ നിലയിലാണ് തീപിടുത്തം ആരംഭിച്ചത്. ഉടൻതന്നെ നാട്ടുകാർ അഗ്നിശമനസേനയെ അറിയിക്കുകയായിരുന്നു.തളിപ്പറമ്ബ് പോലീസും സ്ഥലത്തെത്തി. വ്യാപാരി നേതാവ് കെ.എസ്.റിയാസിന്റെ നേതൃത്വത്തിൽ വ്യാപാരി നേതാക്കളും വിവരമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു. വൻ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തൽ

Leave a Reply

Your email address will not be published. Required fields are marked *