Banner Ads

ശ്രീഗുരുവായൂരപ്പന് വഴിപാട് ; സ്വർണ്ണക്കിരീടം

തൃശൂർ :ശ്രീഗുരുവായൂരപ്പന് വഴിപാട് സ്വർണ്ണക്കിരീടം,തമിഴ്നാട് കല്ലാക്കുറിച്ചി സ്വദേശിയായ കുലോത്തുംഗൻ എന്ന ഭക്തനാണ് 36 പവൻ തൂക്കം വരുന്ന സ്വർണ കിരീടം സമർപ്പിച്ചത്. ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ കിരീടം ഏറ്റുവാങ്ങി.അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് , കെ.കെ.സുഭാഷ്, സി.ആർ. ലെജുമോൾ, ക്ഷേത്രം അസി.മാനേജർമാരായ കെ.രാമകൃഷ്ണൻ,വഴിപാടുകാരനായ കുലോത്തുംഗന്റെ ഭാര്യ രേണുകാദേവി, മക്കൾ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *