Banner Ads

രാജ്യത്ത് ഇനി ഒരു വന്യജീവിയെയും വെടിവെച്ച് കൊള്ളാൻ പാടില്ല ; കേന്ദ്ര വൈൽഡ് ലൈഫ് ബോർഡ്

തിരുവനന്തപുരം: ജനവാസ മേഖലയിൽ വന്യജീവികൾ ഇറങ്ങി പ്രശ്നങ്ങൾ സൃഷ്ടിക്കുമ്‌ബോഴും അവയെ വെടിവെയ്ക്കാൻ അനുവദിക്കുന്നതല്ലന്ന് കേന്ദ്ര വന്യജീവി ബോർഡിന്റെ നിലപാട്. ജനവാസ മേഖലയിൽ ഇറങ്ങുന്ന പന്നി ഉൾപ്പെടെയുള്ള ക്ഷുദ്ര ജീവികളെ വെടിവെക്കാൻ സ്ഥിരാനുമതി എന്ന കേരളത്തിന്റെ ആവശ്യം ബോർഡ് തള്ളി.

രാജ്യത്ത് ഒരു വന്യജീവിയെയും വെടിവെച്ച് കൊല്ലരുതെന്നും നാട്ടിൽ ഇറങ്ങി പ്രശ്നം ഉണ്ടാക്കുന്ന വന്യമൃഗങ്ങളെ പിടികൂടി പുനരധിവസിപ്പിക്കാം എന്നുമാണ് ബോർഡ് നിർദേശം. സംസ്ഥാനത്ത് പന്നികളെ വെടിവയ്ക്കാൻ ഒരു വർഷത്തേക്ക് കേന്ദ്രസർക്കാർ നൽകിയ പ്രത്യേക ഇളവ് അവസാനിക്കാനിരിക്കുകയാണ് വൈൽഡ് ലൈഫ് ബോർഡിന്റെ നിർദേശം. വൈൽഡ് ലൈഫ് ബോർഡ് തീരുമാനത്തിനെതിരെ വീണ്ടും വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *