Banner Ads

‘നിപ വ്യാപിച്ചിട്ടില്ല, പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ ലക്ഷ്യം’; കടുത്ത മറുപടിയുമായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ

കോഴിക്കോട്: സംസ്ഥാനത്ത് നിപ വൈറസ് ബാധ നിലവിൽ വ്യാപിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. രോഗപ്രതിരോധത്തിനായുള്ള ഒരു മരുന്ന് മാത്രമാണ് ഇനി ലഭ്യമാകാനുള്ളതെന്നും അത് ഇന്ന് വൈകുന്നേരത്തോടെ ഡൽഹിയിൽ നിന്ന് കോഴിക്കോട്ട് എത്തിക്കുമെന്നും മന്ത്രി അറിയിച്ചു. ഹൈ റിസ്ക് വിഭാഗത്തിൽ പെട്ടവരുടേതടക്കം നിലവിൽ പുറത്തുവന്ന പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷ വിമർശനങ്ങൾക്ക് മറുപടി നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ മന്ത്രി നേരിട്ടെത്തിയില്ലെന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് കെ. മുരളീധരൻ പറഞ്ഞു. നിപ റിപ്പോർട്ട് ചെയ്ത സമയത്ത് താൻ കോഴിക്കോട് ഉണ്ടായിരുന്നു. കോഴിക്കോട് സ്ഥിരമായി തങ്ങാതിരുന്നത് കേരളത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യ കാര്യങ്ങൾ ഏകോപിപ്പിക്കേണ്ടതുള്ളതിനാലാണ്.

ഈ സാഹചര്യത്തെ പ്രതിപക്ഷം ഒരു ‘വീണുകിട്ടിയ ആയുധം’ പോലെ ഉപയോഗിക്കുന്നത് ശരിയല്ല. ദുരന്തമുഖങ്ങളിൽ രാഷ്ട്രീയ ലക്ഷ്യത്തോടെ പെരുമാറുന്ന പ്രതിപക്ഷത്തിന്റെ സമീപനം അത്യന്തം ദൗർഭാഗ്യകരമാണ്. പത്തുവർഷം ഭരിച്ചു മുടിച്ച് ജനങ്ങൾ പുറത്താക്കിയവരാണ് ഇപ്പോൾ വിമർശിക്കുന്നതെന്നും അതുകൊണ്ട് തന്നെ അവരുടെ വാക്കുകളെ കാര്യമായി എടുക്കുന്നില്ലെന്നും മന്ത്രി കടുത്ത ഭാഷയിൽ പ്രതികരിച്ചു