Banner Ads

പുതിയ പാർട്ടി രൂപീകരിച്ച് നിലമ്പൂർ എംഎൽഎ പി.വി അൻവർ

മലപ്പുറം : നിലമ്പൂർ എം.എൽ.എ പി.വി അൻവർ പുതിയ പാർട്ടി രൂപീകരിച്ചു. ജനാധിപത്യ പ്രസ്ഥാനം ഓഫ് കേരള എന്ന പുതിയ രാഷ്ട്രീയ പാർട്ടിക്കാണ് തുടക്കം കുറിച്ചു. ഇന്ന് മഞ്ചേരിയില്‍ വച്ചാണ് പാർട്ടി പ്രഖ്യാപനം നടത്തുന്നത്. ഡിഎംകെയുടെ കക്ഷിയായി അൻവറിന്റെ പാർട്ടി കേരളത്തില്‍ പ്രവർത്തിക്കുമെന്ന് സൂചനയുണ്ട്.

വൈകിട്ട് 6 മണിക്ക് മഞ്ചേരിയില്‍ വച്ചാണ് അൻവർ വിളിച്ച പൊതുസമ്മേളനം നടക്കുന്നത്.  മഞ്ചേരിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ഒരു ലക്ഷത്തോളം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പി വി അൻവർ പറഞ്ഞത് ഒരു മതേതര പാർട്ടിയായിരിക്കും പുതിയ പാർട്ടി എന്നാണ്. സ്വതന്ത്രനായി മത്സരിച്ച്‌ ജയിച്ച്‌ എംഎല്‍എ ആയ വ്യക്തിയാണ് അൻവർ.

എന്നാൽ പുതിയ പാർട്ടി രൂപീകരിക്കാനും അതില്‍ അംഗമാകാനും അൻവറിന് കഴിയുമോ എന്നുള്ള ചർച്ചകളും സജീവമാകുകയാണ്. ഭരണഘടനയുടെ പത്താം ഷെഡ്യൂളിലാണ് നിയമസഭ, പാർലമെന്റ് അംഗങ്ങളുടെ അയോഗ്യതയെക്കുറിച്ച്‌ പറയുന്നത്.

‘തിരഞ്ഞെടുപ്പിന് ശേഷം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ ചേർന്നാൽ സഭയിലെ ഒരു സ്വതന്ത്ര അംഗം സഭയിലെ അംഗമായി തുടരാൻ അയോഗ്യനാണെന്ന് ഈ നിയമം പറയുന്നു എന്നാണ് ഇതില്‍ പറയുന്നത്.
ഇതനുസരിച്ച് പുതിയ പാർട്ടി രൂപീകരിച്ച്‌ അതില്‍ അംഗമായാല്‍ പി വി അൻവർ അയോഗ്യനാക്കപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *