പുത്തന്‍ മാറ്റങ്ങളോടെ സൂപ്പര്‍ ഡീലക്സ് എ സി ബസായി വീണ്ടും നിരത്തിലിറക്കാനാണ് അധികൃതരുടെ തീരുമാനം.മുൻപ് കോഴിക്കോട്ട് നിന്ന് ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തിയിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച ലാഭം അതില്‍ നിന്നുമുണ്ടായിരുന്നില്ല. യാത്രക്കാരില്ലാത്തതിനാല്‍ പല ദിവസവും സര്‍വീസ് റദ്ദാക്കേണ്ടിയും വന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കുറച്ചു നാല് ബസ് നിറത്തിൽ ഓടാതെ കിടന്നത്. 26ല്‍ നിന്ന് സീറ്റുകളുടെ എണ്ണം 38ആയി ഉയര്‍ത്തും. പുതിയ രീതിയില്‍ വരുന്നതോടെ ബസ് ടിക്കറ്റ് നിരക്ക് കുറയുമെന്നാണ് കരുതപ്പെടുന്നത്. ഗരുഡ പ്രീമിയറില്‍ 1171 രൂപയായിരുന്നു കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രാ നിരക്ക്. എന്നാല്‍ ഇനി സ്വിഫ്റ്റ് സൂപ്പര്‍ ഡീലക്സ് എ സി ബസിന്റെ ടിക്കറ്റില്‍ യാത്ര ചെയ്യാൻ സാധിക്കുന്നതാണ് . ഇങ്ങനെ വരുമ്ബോള്‍ യാത്രാ നിരക്ക് പകുതിയാകും.