ന്യൂഡല്‍ഹി: ദേശീയ വനിതാ കമ്മീഷന്‍ പ്രതിനിധികള്‍ ഉടന്‍ കേരളത്തിലെത്തും ഹേമ കമ്മിറ്റി റിപോര്‍ട്ടിന്റെ പൂര്‍ണരൂപം ആവശ്യപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ നല്‍കാത്ത സാഹചര്യത്തില്‍. പരാതിക്കാരെ നേരില്‍ കണ്ട് കമ്മീഷന്‍ മൊഴി രേഖപ്പെടുത്തും. റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. എന്നാല്‍ ഒരു മറുപടിയും കേരളം ഇതുവരെ നല്‍കിയില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി.കമ്മീഷന്‍ മുമ്ബാകെ പുതിയ പരാതി നല്‍കാനുള്ള അവസരമൊരുക്കുകയും ചെയ്യും.