
പുതുശേരി : പഴുന്നാന പാടത്ത് ഇതര സംസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഛത്തീസ്ഗഡ് സ്വദേശിയായ തൊഴിലാളിയുടെ മൃതദേഹമാണ് കുഴിയിൽ മുഖം മണ്ണിൽ പൂഴ്ത്തിയ നിലയിൽ കണ്ടെത്തിയത്. പാടത്തിന് സമീപമുള്ള ക്വാർട്ടേഴ്സിലാണ് അതിഥി തൊഴിലാളികൾ കൂട്ടമായി താമസിക്കുന്നത്.
പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയ വിവരം പൊലീസിനെ അറിയിച്ചത്. കുന്നംകുളം പോലീസ് സ്ഥലത്തെത്തി പ്രാഥമിക തെളിവെടുപ്പ് നടത്തി. സമീപത്തെ ക്വാർട്ടേഴ്സുകളിൽ താമസിക്കുന്ന മറ്റ് തൊഴിലാളികളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.