Banner Ads

മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിക്ക് ഇന്ന് തുടക്കം; സംസ്ഥാനതല ഉദ്ഘാടനം പേരൂർക്കടയിൽ നടന്നു

തിരുവനന്തപുരം: സംസ്ഥാന പൊലീസിനെ കൂടുതൽ ജനസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിക്ക് ഇന്ന് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10.30-ന് തിരുവനന്തപുരം പേരൂർക്കട പൊലീസ് സ്റ്റേഷനിൽ വെച്ച് മുഖ്യമന്ത്രി വിഡി സതീശൻ നിർവഹിച്ചു.

പൊലീസ് സ്റ്റേഷനുകളെ പരാതിക്കാർക്ക് യാതൊരു ഭയവുമില്ലാതെ ആത്മവിശ്വാസത്തോടെ കടന്നുചെല്ലാൻ സാധിക്കുന്ന മികച്ച സേവനകേന്ദ്രങ്ങളാക്കി മാറ്റുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.സാധാരണക്കാരോട് സൗഹൃദപരമായി പെരുമാറുന്നതും നീതി ഉറപ്പാക്കുന്നതുമായ ഒരു ജനാധിപത്യ പൊലീസിംഗ് രീതി നടപ്പിലാക്കുക.

മറ്റ് സംസ്ഥാനങ്ങളിലെ പൊലീസിന് കേരള പൊലീസ് എന്നും മാതൃകയാണെങ്കിലും ജനസൗഹൃദ കാര്യങ്ങളിൽ ഇനിയും മുന്നേറേണ്ടതുണ്ടെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.കുറ്റവാളികൾ മാത്രം പൊലീസിനെ ഭയന്നാൽ മതിയെന്നും സാധാരണക്കാരോട് ജനപ്രതിനിധികളും പൊലീസും മോശമായി പെരുമാറരുതെന്നും വ്യക്തമായ നിർദ്ദേശമുണ്ട്.