Banner Ads

മുട്ടിൽ മരംമുറിക്കേസ്: വനംവകുപ്പ് കുറ്റപത്രം നൽകി; അഗസ്റ്റിൻ സഹോദരന്മാരുടെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

എറണാകുളം : ഏറെ വിവാദമായ മുട്ടിൽ മരംമുറിക്കേസിൽ കുറ്റപത്രം സമർപ്പിച്ച് വനം വകുപ്പ്. 1/21 കേസിലാണ് വനംവകുപ്പ് കോടതിയിൽ കുറ്റപത്രം നൽകിയത്. കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർ നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചോറ്റാനിക്കര കോടതിയിൽ തങ്ങൾക്കെതിരെയള്ള കേസിന്റെ വിചാരണ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് അഗസ്റ്റിൻ സഹോദരന്മാർ സുപ്രീംകോടതിയെ സമീപിച്ചത്.

വയനാട്ടിലെ കേസിൽ വനംവകുപ്പിന്റെ അന്തിമ റിപ്പോർട്ട് പൂർത്തിയായിട്ടില്ലെന്നും വഞ്ചനാ കേസും വനംവകുപ്പിന്റെ കേസും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാൽ അന്തിമ റിപ്പോർട്ട് വരുന്നതുവരെ വിചാരണ തടയണമെന്നുമായിരുന്നു ഇവരുടെ വാദം. ഈ മാസം 17നാണ് കേസിൽ വനംവകുപ്പ് കുറ്റപത്രം സമർപ്പിച്ചത്.