Banner Ads

സംസ്ഥാനത്ത് കാലവർഷം ഉടനെത്തും; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷത്തിന്റെ വരവ് അറിയിച്ചുകൊണ്ട് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറൻ കാലവർഷം ഇന്നോ നാളയോ ആയി കേരള തീരത്ത് എത്തിച്ചേരുമെന്നാണ് പ്രവചനം. നാളെ മുതൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്മഴ ശക്തമാകുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം,തൃശ്ശൂർ,പാലക്കാട്,മലപ്പുറം
കോഴിക്കോട്,വയനാട്അടുത്ത മൂന്ന് മണിക്കൂറിലെ കാലാവസ്ഥാ സൂചന പ്രകാരം
അതേസമയം, അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ ഭൂരിഭാഗം ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.