Banner Ads

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 31 വർഷം കഠിനതടവും പിഴയും

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 31 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവാലി കൊളക്കാട്ടിരി സ്വദേശി പുല്ലുകണ്ടം മൂലത്ത് വീട്ടിൽ എം. സഫീറിനെയാണ് (43) മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ.എസ്. വരുൺ ശിക്ഷിച്ചത്.2024 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഓട്ടോറിക്ഷയിൽ കൊണ്ടുപോയ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.പല ദിവസങ്ങളിലായി ഓട്ടോറിക്ഷയിൽ വെച്ച് കുട്ടിയെ ശാരീരികമായി ഉപദ്രവിക്കുകയും വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.എടവണ്ണ പോലീസ് ഇൻസ്‌പെക്ടർ ഇ. ബാബുവാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ.എൻ. മനോജ് ഹാജരായി.31 വർഷം കഠിനതടവ്.

പിഴ തുകയായ 50,000 രൂപ അടച്ചില്ലെങ്കിൽ ഒന്നര വർഷം കൂടി അധിക കഠിനതടവ് അനുഭവിക്കണം.പിഴയായി ലഭിക്കുന്ന തുക അതിജീവിതയ്ക്ക് നൽകാൻ കോടതി ഉത്തരവിട്ടു. വിക്ടിം കോമ്പൻസേഷൻ പദ്ധതി പ്രകാരം കൂടുതൽ സഹായം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് നിർദ്ദേശിച്ചു.22 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.ശിക്ഷാവിധിക്ക് പിന്നാലെ പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.