
കാസർകോട്: വസ്ത്രവ്യാപാര ശാലയിൽ വൻ തീപിടുത്തം.തീപിടിത്തമുണ്ടായ സ്ഥാപനത്തിനിരികിൽ പെട്രോൾ പമ്ബുണ്ടായിരുന്നത് കടുത്ത ആശങ്കയ്ക്കിടയാക്കിയിരുന്നു.കട പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ്പ്രാഥമിക നിഗമനം. നാട്ടുകാരുടേയും ഫയർഫോഴ്സിന്റെയും സമയോചിതമായ ഇടപെടൽമൂലം തീ അണയ്ക്കാനായത് വൻ ദുരന്തമാണ് ഒഴിവാക്കിയത്.
നിരവധി സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.മദർ ഇന്ത്യ എന്ന സ്ഥാപനത്തിലാണ് അഗ്നിബാധയുണ്ടായത്. കടയിൽനിന്ന് തീയും പുകയും ഉയരുന്നതുകണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് വിവരം പൊലീസിനെയും ഫയർഫോഴ്സിനെയും അറിയിച്ച് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഭവ സ്ഥലത്തെത്തി.കഠിന പരിശ്രമത്തിലൂടെയാണ് തീ അണയ്ക്കാനായത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.