Banner Ads

കോടതി വളപ്പിൽ വൻ കവർച്ച: റാഡോ വാച്ചും രേഖകളും ഉൾപ്പെടെ 124 തൊണ്ടിമുതലുകൾ മോഷണം പോയി

എറണാകുളം : എറണാകുളം ജില്ലാ കോടതിയിൽ നിന്ന് തൊണ്ടിമുതലുകൾ കവർന്ന സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജെഎഫ്സിഎം2 കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന റാഡോ വാച്ച് ഉൾപ്പെടെ 124 തൊണ്ടിമുതലുകളാണ് മോഷണം പോയത്.

ജൂനിയർ സൂപ്രണ്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. 2016 മുതൽ 2026 വരെയുള്ള കാലയളവിലെ വിവിധ കേസുകളുമായി ബന്ധപ്പെട്ട് കോടതിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകളും രേഖകളുമാണ് മോഷണം പോയത്.