
ഉർദ (സ്പെയിൻ): സ്പെയിനിലെ ടൊളീഡോ പ്രവിശ്യയിലുള്ള ഉർദയ്ക്ക് സമീപം രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണാപകടത്തിൽ മരണസംഖ്യ 64 ആയി ഉയർന്നു. പരിക്കേറ്റ നിരവധി യാത്രക്കാരുടെ നില ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആശങ്ക. ഈ വർഷം സ്പെയിനിൽ നടക്കുന്ന രണ്ടാമത്തെയും ഈ നൂറ്റാണ്ടിലെ മൂന്നാമത്തെയും വലിയ ട്രെയിൻ ദുരന്തമാണിത്.ഖനന സഹായത്തിനും പരിക്കേറ്റവരെ അടിയന്തരമായി ആശുപത്രികളിലെത്തിക്കുന്നതിനുമായി നിരവധി ആംബുലൻസുകളും എയർ ആംബുലൻസ് ഹെലികോപ്റ്ററുകളും പ്രദേശത്ത് സജ്ജീകരിച്ചിട്ടുണ്ട്.
സിഗ്നൽ തകരാറിനെ തുടർന്ന് ട്രാക്കിൽ നിർത്തിയിട്ടിരുന്ന ‘ഇറിയോ’ (Iryo) സർവീസിന്റെ അതിവേഗ ട്രെയിനിലേക്ക് അതേ പാതയിലൂടെ വന്ന ‘റെൻഫെ’ (Renfe) സർവീസിന്റെ ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു.കൂട്ടിയിടിയുടെ ആഘാതത്തിൽ മൂന്ന് ബോഗികൾ പൂർണ്ണമായും തകർന്നു. തകർന്ന ബോഗികളുടെ അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.സിഗ്നൽ ലഭിച്ച ശേഷമാണ് തങ്ങളുടെ ട്രെയിൻ മുന്നോട്ട് പോയതെന്നാണ് റെൻഫെ സർവീസിന്റെ പ്രാഥമിക പ്രതികരണം.
ദാരുണമായ അപകടത്തിൽ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് കടുത്ത നടുക്കവും ദുഃഖവും രേഖപ്പെടുത്തി.അപകടത്തെ തുടർന്ന് ഈ പാതയിലൂടെയുള്ള ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ദുരന്തത്തിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ മാറ്റുന്നതിനും ബന്ധുക്കൾക്ക് കൈമാറുന്നതിനുമായി പ്രദേശത്ത് പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.