Banner Ads

തിരുവനന്തപുരം സെൻട്രലിൽ വൻ അപകടം ഒഴിവായി; പൈലിങ് യന്ത്രം റെയിൽവേ ട്രാക്കിലേക്ക് ചെരിഞ്ഞു

തിരുവനന്തപുരം : തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ വൻ അപകടം ഒഴിവായി. സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പൈലിങ് നടത്തുകയായിരുന്ന യന്ത്രം റെയിൽവേ ട്രാക്കിലേക്ക് ചെരിഞ്ഞു.

അപകടത്തെ തുടർന്ന് ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലൂടെയുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. പ്ലാറ്റ്‌ഫോമിൽ യാത്രക്കാർ കുറവായിരുന്ന സമയത്താണ് അപകടം നടന്നത്.

നിലവിൽ മറ്റ് ട്രാക്കുകളിലൂടെയുള്ള ട്രെയിൻ സർവീസുകളെ ഇത് ബാധിച്ചിട്ടില്ല. ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ എത്തേണ്ട ട്രെയിനുകൾ മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് തിരിച്ചുവിടുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.