
കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം (Model Code of Conduct – MCC) കർശനമായി പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. നവംബർ 10-ന് നിലവിൽ വന്ന പെരുമാറ്റച്ചട്ടം തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നതുവരെ തുടരും.
പെരുമാറ്റച്ചട്ട ലംഘനങ്ങളെക്കുറിച്ചുള്ള പരാതികൾ ഉടൻ തീർപ്പാക്കാനും സ്ഥാനാർഥികളുടെയും പൊതുജനങ്ങളുടെയും സംശയങ്ങൾക്ക് മറുപടി നൽകാനും ജില്ലാതല മോണിറ്ററിംഗ് സമിതി രൂപീകരിച്ചു:ചെയർമാൻ: ജില്ലാ കളക്ടർ (ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ)കൺവീനർ: തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ അംഗങ്ങൾ ജില്ലാ പോലീസ് മേധാവി, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ.
സാമൂഹിക സൗഹൃദംജാതികളും സമുദായങ്ങളും തമ്മിൽ സംഘർഷം ഉണ്ടാക്കുന്നതോ നിലവിലുള്ള ഭിന്നതകൾക്ക് ആക്കം കൂട്ടുന്നതോ ആയ പ്രവർത്തനങ്ങൾ പാടില്ല.വിമർശനംഎതിരാളികളെ വിമർശിക്കുമ്പോൾ അത് നയങ്ങൾ, പരിപാടികൾ, ചരിത്രം, പ്രവർത്തനങ്ങൾ എന്നിവയിൽ ഒതുക്കണം. സ്വകാര്യ ജീവിതം പരാമർശിക്കരുത്.വോട്ട് തേടൽജാതിയുടെയും സമുദായത്തിന്റെയും പേരിൽ വോട്ട് തേടരുത്.
ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും പ്രചാരണവേദിയായി ഉപയോഗിക്കരുത്.സമ്മാനങ്ങൾസമ്മതിദായകർക്ക് പണമോ മറ്റ് പാരിതോഷികങ്ങളോ നൽകരുത്.പൊതുസ്ഥലങ്ങൾവ്യക്തികളുടെ സ്ഥലം, കെട്ടിടം, മതിൽ എന്നിവ അനുവാദം കൂടാതെ പ്രചാരണത്തിന് ഉപയോഗിക്കരുത്.സർക്കാർ സ്ഥാപനങ്ങൾസർക്കാർ ഓഫീസുകളിലും കോമ്പൗണ്ടുകളിലും ചുവരെഴുത്ത്, പോസ്റ്റർ, ബാനർ, കട്ടൗട്ട് തുടങ്ങിയവ പാടില്ല.പരിസ്ഥിതിപ്രചാരണത്തിനായി ഹരിത പെരുമാറ്റച്ചട്ടം (Green Protocol) പാലിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങൾ പ്രചാരണങ്ങൾക്കോ റാലികൾക്കോ ഉപയോഗിക്കരുത്.പ്രകടനപത്രികഭരണഘടനയുടെ അന്തസ്സത്തയ്ക്ക് വിരുദ്ധമായ വാഗ്ദാനങ്ങൾ പ്രകടനപത്രികയിൽ ഉൾപ്പെടുത്തരുത്.പോളിംഗ് ബൂത്തുകൾപോളിംഗ് സ്റ്റേഷനുകളിൽ നിന്ന് പഞ്ചായത്തുകളിൽ 200 മീറ്ററും, നഗരസഭകളിൽ 100 മീറ്ററും അകലത്തിൽ മാത്രമേ സ്ഥാനാർഥികളുടെ ബൂത്തുകൾ സ്ഥാപിക്കാവൂ. ഈ പരിധിയിൽ വോട്ട് അഭ്യർഥിക്കരുത്.
വാഹന സൗകര്യംസമ്മതിദായകരെ പോളിംഗ് സ്റ്റേഷനിൽ എത്തിക്കാൻ സ്ഥാനാർഥികളോ കക്ഷികളോ വാഹന സൗകര്യം ഒരുക്കരുത്.മാതൃകാ പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികൾ ജില്ലാതല മോണിറ്ററിംഗ് സമിതിക്ക് സമർപ്പിക്കാവുന്നതാണ് സ്ഥലം: സമിതി കൺവീനറായ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ ഓഫീസിൽ നേരിട്ട്.
ഇ-മെയിൽ: mccktmlsgdelection@gmail.com
ഫോൺ: 0481 2560282